English Blog

2016, ജനുവരി 14, വ്യാഴാഴ്‌ച

ചര്‍മ്മ പരിചരണം ആയുര്‍വേദത്തിലൂടെ

ആരോഗ്യകരമായ ചര്‍മ്മം  ആഗ്രഹിക്കാത്തവര്‍  വളരെ കുറവാണ് . സ്ത്രീയും പുരുഷനും ഒരുപോലെ ആഗ്രഹിക്കുന്ന ഒന്നാണ് ശരീര സൗന്ദര്യം. ശരിയായ ജീവിത രീതിയും ഭക്ഷണവും ഒരുവിധം ത്വക്ക്  രോഗങ്ങളെ തടയാന്‍ സഹായിക്കുന്നു. ആയുര്‍വേദത്തിനു ചര്‍മ്മ സംരക്ഷണത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ട് .
ആയുര്‍വേദത്തെ സംബ്ബധിച്ചിടത്തോളം വാതം, പിത്തം , കഫം എന്നീ ത്രിദോഷങ്ങളെ നീക്കം ചെയ്യുന്നതോടെ ഒരുവിധം ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം . ആയുര്‍വേദം പ്രകൃതിദത്തമായ നിരവധി ക്രീമുകള്‍ മുഖസൗന്ദര്യത്തിനായി നല്കുന്നുണ്ട് .ഉറക്കകുറവ് , മനഃക്ലേശം, രോഗാവസ്ഥ , വിറ്റമിന്‍ കുറവ്  എന്നിവ എല്ലാം ചര്‍മ്മ രോഗങ്ങള്‍ക്ക്  കാരണമാകുന്നു.


 സ്കിന്‍ കെയര്‍ പാക്കേജുകൾ ചര്‍മ്മ കാന്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ചികിത്സാരീീതികളിലൂടെ നിങ്ങള്‍ക്കും ഇനി ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാം. സോറിയാസിസ് , ചൊറിച്ചില്‍ , കരപ്പന്‍ , ചര്‍മ്മവീക്കം, മുടി കൊഴിച്ചില്‍ എന്നീ രോഗങ്ങള്‍ക്കും ഒരു ഉത്തമ പരിഹാരമാണ് ഈ ഫേസ് പായ്ക്ക് .

ഹെര്‍ബല്‍ ഫേസ് പായ്ക്ക് , തിരുമ്മല്‍ , പഴച്ചാറ്‌, ബോഡി പായ്ക്ക് , ഹെഡ് പായ്ക്ക്  എന്നിവയാണ് ഏറ്റവും പ്രധാനമായി ഈ പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നത് . ചര്‍മ്മ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ഈ  സ്കിന്‍ കെയര്‍ പാക്കേജില്‍ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്. 

കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ    : www.ayurveda-treatment-hospital.com

2015, ജൂലൈ 6, തിങ്കളാഴ്‌ച

പ്രസവരക്ഷ ചികിത്സ കേരളത്തില്‍


ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളുടെ ജീവിതത്തില്‍ മഹത്തായ ഒന്നാണ് അമ്മയാവുക എന്നത്. എന്നാല്‍ പ്രസവത്തിനു ശേഷമുള്ള അവളുടെ ആരോഗ്യവും വളരെ അധികം വിലകല്‍പ്പിക്കുന്നുണ്ട്. പണ്ട് മുതല്‍ക്കേ തന്നെ പ്രസവത്തിനു ശേഷമുള്ള ശുശ്രൂഷക്ക് നല്ലൊരു പ്രാധാന്യം നല്കിയിരുന്നു. പ്രസവാന്തര സമയത്തെ പരിചരണം, ആഹാരം, വ്യായാമം എന്നിവയെല്ലാം അമ്മയുടെ ആരോഗ്യത്തെയും ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. ഇന്നത്തെ സ്ത്രീകള്‍ സുഖപ്രസവം താല്‍പര്യപ്പെടുന്നില്ലെങ്കിലും പ്രസവരക്ഷയ്ക് അവര്‍ പ്രാധാന്യം നല്കുന്നുണ്ട് . സുഖപ്രസവത്തിന്റെ കാലം ഇല്ലാതായിരിക്കുന്നു. നൊന്ത് പ്രസവിക്കുന്നത് ഇന്ന് പേടിയോടെ ആണ് സ്ത്രീകള്‍ കാണുന്നത് . വേദനയില്ലാതെ കുഞ്ഞിനെ പുറത്തെടുക്കാനാണ് എല്ലാവര്‍ക്കും ഇഷ്ടം. എന്നാലും പ്രസവരക്ഷയുടെ പ്രാധാന്യം ഇന്നും പഴയതുപോലെ തന്നെ നിലനില്‍ക്കുന്നു. ഒരു ഗര്‍ഭിണിയ്ക്ക് പ്രസവാനന്തരം ഉണ്ടാവുന്ന എല്ലാ ശാരീരിക ക്ലേശങ്ങളും ഇല്ലാതാക്കാനാണ് പ്രസവരക്ഷ സ്വീകരിക്കുന്നത്. ഗര്‍ഭാശായ ശുദ്ധി വരുത്തുകയും പേശികള്‍ക്ക് ബലം നല്കുകയും ഗര്‍ഭിണിയിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങളെ പൂര്‍വസ്തിതിയിലാക്കുകയും ചെയുന്നവയാണ് പ്രസവരക്ഷാമരുന്നുകള്‍. പ്രസവിച്ച സ്ത്രീയുടെ ശാരീരിക സ്ഥിതിയെ കണക്കിലെടുത്ത് വേണം മരുന്നുകള്‍ നിര്‍ദേശിക്കാന്‍. പ്രസവരക്ഷയുടെ ഔഷധങ്ങള്‍ മുലപ്പാലിലൂടെ കുഞ്ഞിനും രോഗപ്രതിരോധശേഷി ലഭിക്കുന്നു. സിസേറിയന്‍ പ്രസവത്തിന്റെ കാര്യത്തില്‍ മുറിവ് ഉണങ്ങിയതിനു ശേഷം മാത്രമേ തേച്ചുകുളി പാടുള്ളൂ. ഇന്നത്തെ കാലത്ത് ഗര്‍ഭം ധരിച്ചത് മുതല്‍ പ്രസവം വരെ ദേഹമനങ്ങാതെ ഇരിക്കുന്നവരാണ് ഭൂരിഭാഗവും അങ്ങനെ ഉള്ളവരുടെ അടിവയറ്റില്‍ മേദസ്സ് അടിഞ്ഞു കൂടുന്നതായി കണ്ടുവരുന്നു ഇത് പ്രസവസമയത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കാന്‍ ഇടയുണ്ട്. അതിനാല്‍ തന്നെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ അധികം ഭാരമില്ലാത്ത ജോലികള്‍ ചെയ്യുകയും ആവശ്യത്തിനു വിശ്രമിക്കുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം.


Prepost Natal Care  in Kerala

പ്രസവിച്ച സ്ത്രീയ്ക്ക് വിശപ്പ്‌ വന്നാല്‍ ആദ്യം നല്‍കുന്നത് പഞ്ചകോലചൂര്‍ണം ചേര്‍ത്ത് കഞ്ഞി നല്കാനാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. കുറുഞ്ഞികുഴമ്പ് , വിദ്യാരാദിഗണത്തിലെ ഔഷധങ്ങള്‍ എന്നിവയും ഈ അവസരത്തില്‍ ഉപയോഗിക്കുന്നു. പന്ത്രണ്ട് ദിവസം കഴിയാതെ മാംസാഹാരങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നാണ് ആയുര്‍വേദവിധി. എങ്കിലും വ്യായാമം ഇല്ലാത്ത ജീവിതരീതിയും തെറ്റായ ഭക്ഷണക്രമവും ആയതിനാല്‍ പ്രസവരക്ഷാചികിത്സ എല്ലാം ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതാണ് ഉത്തമം. അശ്രദ്ധയോടെയുള്ള പരിചരണം പിന്നീട് രോഗാവസ്ഥക്ക് കാരണമാകാറുണ്ട്. പ്രസവാന്തരം സ്ത്രീകളിലുണ്ടാകുന്ന മാറ്റങ്ങള്‍ പൂര്‍ണമായി മനസിലാക്കി ആയുര്‍വേദത്തിന്റെ പുണ്യത്തിലൂടെയുള്ള പരിചരണവും ആവശ്യമായ എല്ലാ നിര്‍ദേശങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ ആരോഗ്യമാണ് ഞങ്ങളുടെ നിലനില്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യൂ  : www.ayurveda-treatment-hospital.com/prepost-natal-care